വന നിയമ ഭേദഗതിയെക്കുറിച്ചുള്ള വിവാദങ്ങൾ വസ്തുതാ വിരുദ്ധം; വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അംഗീകരിക്കും: എ.കെ. ശശീന്ദ്രൻ

മനുഷ്യ- വന്യജീവി സംഘർഷം സംബന്ധിച്ച് ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും മന്ത്രി വ്യക്തമാക്കി
വന നിയമ ഭേദഗതിയെക്കുറിച്ചുള്ള വിവാദങ്ങൾ വസ്തുതാ വിരുദ്ധം; വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അംഗീകരിക്കും: എ.കെ. ശശീന്ദ്രൻ
Published on

വന നിയമ ഭേദഗതിയെ പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഗസറ്റിൽ പ്രഖ്യാപിച്ച കരട് ബില്ലിനെ സംബന്ധിച്ചുള്ളത് അനാവശ്യ വിവാദമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഇങ്ങനെയുള്ള വിവാദങ്ങൾ വസ്തുതകൾ പരിശോധിക്കാതെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അനവാശ്യ വിവാദങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് എ.കെ. ശശീന്ദ്രൻ അറിയിച്ചു.

കരട് ബില്ലിൽ ചേർത്തിട്ടുള്ള പലതും കർഷക വിരുദ്ധമെന്നാണ് ആരോപണം ഉന്നയിക്കുന്നത്. മനുഷ്യ- വന്യജീവി സംഘർഷം സംബന്ധിച്ച് ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമം അതേപടി തുടരണോ,കാലാനുസൃതമായി പരിഷ്കരിക്കണോ, എന്ന കാര്യവും ചർച്ചയ്‌ക്ക് ശേഷം തീരുമാനിക്കും. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.



നിലവിലെ നിയമപ്രകാരം വനംവകുപ്പ് വാച്ചർക്ക് വാറൻ്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. ഇത് ഭേദഗതിയിൽ എടുത്തു കളയുകയാണ്. എന്നാൽ ഇപ്പോഴത്തെ രീതി തന്നെ തുടരണമെന്നാണോ പ്രതിഷേധക്കാർ പറയുന്നതെന്നും, എങ്ങനെയാണ് ബില്ല് കർഷക ദ്രോഹമാകുന്നതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി അറിയിച്ചു. ജണ്ടകൾ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച ഭേദഗതിയെ എതിർക്കുന്നത് ഭൂമി കയ്യേറ്റക്കാരാണ്.
അവർക്കാണ് നിയമഭേദഗതി കൊണ്ട് പൊള്ളുന്നത്. കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും, ഒരാളുടെ കൈവശം ഉള്ള വനം ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.




വേണ്ടത്ര ചർച്ച നടത്താത്തത് കൊണ്ടായിരിക്കും കേരള കോൺഗ്രസിന് വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോധ്യപ്പെടാത്തതെന്നായിരുന്നു ശശീന്ദ്രൻ്റെ പ്രതികരണം. എന്നിൽ വിശ്വാസം ഇല്ലാത്തതല്ല, മറിച്ച് കേരള കോൺഗ്രസ്‌ നേതാക്കൾ അവരുടെ മന്ത്രി ആയ റോഷി അഗസ്റ്റിനെ ആണ് തള്ളി പറയുന്നത്. കേരള കോൺഗ്രസ്‌ പക്വതയോടെ പ്രതികരിക്കണമായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"എലത്തൂരിലെ സൈനികൻ്റെ തിരോധാനത്തെ തുടർന്ന് വളരെ കാര്യക്ഷമമായ നടപടിയാണ് പൊലീസ് സീകരിച്ചത്.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃതത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പൂനെയിലെത്തിയിട്ടുണ്ട്.സൈബർ സെൽ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ജമ്മുവിലെയും പൂനെയിലെയും ഉന്നതരുമായി ചർച്ച നടത്തുന്നു" എന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com