മാലിയിൽ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പിന്‍റെ ആക്രമണം; 70 മരണം, 200 പേർക്ക് പരുക്ക്

അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട ജമാ അത്ത് നസറത്ത് അൽ ഇസ്ലാം വാ അൽ മുസ്ലിമീൻ (ജെഎൻഐഎം) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
മാലിയിൽ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പിന്‍റെ ആക്രമണം; 70 മരണം, 200 പേർക്ക് പരുക്ക്
Published on

മാലിയിൽ ഭീകരാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് . ആക്രമണത്തില്‍ ഇരുന്നൂറോളം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട ജമാ അത്ത് നസറത്ത് അൽ ഇസ്ലാം വാ അൽ മുസ്ലിമീൻ (ജെഎൻഐഎം) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

മാലിയിലെ പൊലീസ് പരിശീലന അക്കാദമിക്കും പരിസരത്തുള്ള വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ച വെടിവെപ്പ് നടന്നത്. എന്നാൽ  കൃതൃമായ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നൂറുകണക്കിനാളുകൾ മരിച്ചതായും പരിക്കേറ്റതായും കരുതപ്പെടുന്നുവെന്നും ചികിത്സിക്കാൻ ആശുപത്രികളിൽ കിടക്കകൾ ഇല്ലാതായെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: യുക്രെയ്നുമായുള്ള യുദ്ധത്തിൽ മരിക്കുന്ന റഷ്യൻ സൈനികരുടെ എണ്ണം 70,000 കവിഞ്ഞതായി റിപ്പോർട്ട്

മാലിയിലെ ഏറ്റവും സജീവമായ ഭീകര സംഘടനയാണ് ജെഎൻഐഎം. 2021ലാണ് മാലിയില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലേക്ക് എത്തുന്നത്. റഷ്യയുടെ സംരക്ഷണം ലഭിച്ചതിനു ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന മാലി പട്ടാള ഭരണകൂടത്തിന്‍റെ അവകാശ വാദങ്ങളെ വെല്ലുവിളിച്ചായിരുന്നു ജെഎൻഐഎം ആക്രമണം. ആക്രമണത്തിനു പിന്നാലെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ആക്രമണത്തില്‍ നിരവധി സൈനികരേയും റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നറിലെ അംഗങ്ങളേയും കൊല്ലപ്പെടുത്തിയെന്ന് ജെഎൻഐഎം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പിന്‍റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ വിമാനവും തകർന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ദശാബ്ദത്തിലേറെയായി മാലിയില്‍ സായുധ കലാപം നടക്കുകയാണ്. ഇത് സഹല്‍ മേഖലയിലുള്ള അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇത്തരം  കലാപങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യേണ്ടി വരുന്നതുമായ  സാഹചര്യമാണ് നിലവിലുള്ളത് .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com