പുതുവത്സരാഘോഷം ഇസ്ലാമിക നിയമത്തിന് വിരുദ്ധം; ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്

പുതുവത്സരാഘോഷങ്ങൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി അറിയിച്ചു
പുതുവത്സരാഘോഷം ഇസ്ലാമിക നിയമത്തിന് വിരുദ്ധം; ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്
Published on
Updated on

പുതുവത്സരാഘോഷം ഇസ്ലാമിക നിയമത്തിന് വിരുദ്ധമെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്. പുതുവത്സരാഘോഷങ്ങൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി അറിയിച്ചു.

മുസ്ലീങ്ങള്‍ പുതുവത്സരാശംസകൾ നേരുന്നതും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാന്‍ പാടില്ലെന്ന് റസ്വി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പുതുവത്സരാഘോഷങ്ങളില്‍ അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ പാടില്ല. പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പരിപാടികൾ ഉള്‍ക്കൊള്ളുന്നവയും ആണെന്നും റസ്വി വ്യക്തമാക്കി. പുതുവത്സര ആഘോഷം ശരീഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാപമാണെന്നും റസ്വി പറഞ്ഞു.


അതേസമയം, ഇസ്ലാമിക കലണ്ടർ ആരംഭിക്കുന്നത് മുഹറം മാസത്തിലാണെങ്കിലും പുതുവത്സര ആഘോഷങ്ങളെ ഹറാമെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് സൂഫി ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് കാശിഷ് ​​വാർസി വിമർശിച്ചു. സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com