ബോബിയെ സ്വീകരിക്കാനെത്തി ഓൾ കേരള മെൻസ് അസോസിയേഷൻ; ജയിലിന് പുറത്ത് പടക്കം പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ് പൊലീസ്

പടക്കം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നേരിയ സംഘർഷാവസ്ഥയും ജയിലിന് പുറത്ത് ഉടലെടുത്തു
ബോബിയെ സ്വീകരിക്കാനെത്തി ഓൾ കേരള മെൻസ് അസോസിയേഷൻ; ജയിലിന് പുറത്ത് പടക്കം പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ്  പൊലീസ്
Published on


ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ച് സ്വീകരിക്കാനെത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരുടെ ആഘോഷ പ്രകടനങ്ങൾ തടഞ്ഞ് പൊലീസ്. ജയിലിന് പുറത്ത് പടക്കം പൊട്ടിച്ച് ആഘോഷം നടത്താൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പടക്കം പിടിച്ചെടുക്കുകയും ചെയ്തു. പടക്കം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നേരിയ സംഘർഷാവസ്ഥയും ജയിലിന് പുറത്ത് ഉടലെടുത്തു.

ബോബി ചെമ്മണ്ണൂരിന് വേണ്ടി ഓലപ്പടക്കം പൊട്ടിച്ച് ജയിലിൽ പോകാൻ തയ്യാറാണെന്ന് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്താലും പടക്കം പൊട്ടിക്കുമെന്ന് ഭാരവാഹികൾ വാശി പിടിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. ബോബി ചെമ്മണ്ണൂരിനെ തൃശൂരിലെത്തി കാണുമെന്നും അവിടെ വെച്ച് മാലയിട്ടും പടക്കം പൊട്ടിക്കുമെന്നും പ്രതിനിധികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.



ജയിൽ പോലുള്ള സുരക്ഷിത മേഖലയിൽ , പ്രത്യേകിച്ച് പൊതുസ്ഥലത്ത് അനുവാദമില്ലാതെ പടക്കം പൊട്ടിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒടുവിൽ ജയിലിന് പുറത്ത് ആഘോഷ പ്രകടനം നടത്തേണ്ടെന്ന് തീരുമാനിച്ച് സംഘടനാ പ്രവർത്തകർ മടങ്ങിപ്പോവുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com