കടുവയെ വെടിവെച്ച് കൊല്ലണം, എസ്റ്റേറ്റ് തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണം; സർവകക്ഷിയോഗത്തിൽ ആവശ്യങ്ങൾ അറിയിച്ച് പഞ്ചാരക്കൊല്ലി നിവാസികൾ

വനാതിർത്തിയിലെ അടിക്കാട് ഉടനടി വെട്ടി, പഞ്ചാരക്കൊല്ലി, ചിറക്കര ഭാഗങ്ങളിൽ ഫെൻസിങ് സ്ഥാപിക്കണം.സ്ഥിരമായി വന്യജീവി ശല്യമുള്ളതിനാൽ സ്ഥിരം ആർആർടി ടീമിനെ നിയോഗിക്കണം എന്നും നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
കടുവയെ വെടിവെച്ച് കൊല്ലണം, എസ്റ്റേറ്റ്  തൊഴിലാളികൾക്ക്  സുരക്ഷ ഉറപ്പാക്കണം; സർവകക്ഷിയോഗത്തിൽ ആവശ്യങ്ങൾ അറിയിച്ച് പഞ്ചാരക്കൊല്ലി നിവാസികൾ
Published on

വയനാട്ടിലെ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ സർവകക്ഷിയോഗത്തിൽ ആവശ്യങ്ങൾ അറിയിച്ച് പഞ്ചാരക്കൊല്ലി നിവാസികൾ. നരഭോജികടുവയെ വെടിവെച്ച് കൊല്ലണം .എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം.എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടുള്ള അവധി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികൾക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം.കൊല്ലപ്പെട്ട രാധയുടെ മക്കളിൽ ഒരാൾക്ക് സ്ഥിര ജോലി നൽകണം. നഷ്ടപരിഹാര തുക ബാക്കി ഉടനടി നൽകണമെന്നും പ്രദേശത്ത് കൂടുതൽ കൂടുതൽ ഫോഴ്സിനെ സജ്ജമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അയൽ ജില്ലകളിലെ ആർആർടി ടീമിനെ എത്തിക്കണമെന്നും നാട്ടുകാർ യോഗത്തിൽ പറഞ്ഞു.


ഇതുവരെ നടന്ന പ്രതിഷേധങ്ങളിൽ പോലീസ് നിയമനടപടി സ്വീകരിക്കരുതെന്നും, കടുവയ്ക്കായുള്ള തെരച്ചിൽ പിലാക്കാവ്, ജെസ്സി, ചിറക്കര , തലപ്പുഴ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും യോഗത്തിൽ ജനം ആവശ്യപ്പെട്ടു. അതേ സമയം വന്യ മൃഗങ്ങളെ പടക്കം പൊട്ടിച്ച് തുരത്തുന്ന വനംവകുപ്പിന്റെ ശ്രമത്തെ തടയുമെന്നും നാട്ടുകാർ അറിയിച്ചു.

വനാതിർത്തിയിലെ അടിക്കാട് ഉടനടി വെട്ടി, പഞ്ചാരക്കൊല്ലി, ചിറക്കര ഭാഗങ്ങളിൽ ഫെൻസിങ് സ്ഥാപിക്കണം.സ്ഥിരമായി വന്യജീവി ശല്യമുള്ളതിനാൽ സ്ഥിരം ആർആർടി ടീമിനെ നിയോഗിക്കണം എന്നും നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഉത്തരവ് എന്ത് കൊണ്ട് നടപ്പിലാക്കുന്നില്ലെന്നും അവർ ചോദിച്ചു.മനുഷ്യനെ ആക്രമിക്കുന്ന കടുവയെ വെടിവെച്ച് കൊല്ലണം. കൂട് വെച്ച് പിടികൂടുന്നതിനെ എതിർക്കും. കളക്ടറും, സബ് കളക്ടറും സ്ഥലത്തെത്താതതിൽ പ്രതിഷേധം തുടരും. അവർ ചെയർമാനായുള്ള എസ്റ്റേറ്റിലെ തൊഴിലകളുടെ പ്രശനം കേൾക്കാൻ അവർ തന്നെ എത്തണമെന്നും യോഗത്തിൽ പ്രതിഷേധക്കാർ അറിയിച്ചു.

രാത്രി കാലങ്ങളിൽ പോലീസും, ഫോറെസ്റ്റും സംയുകത പട്രോളിംഗ് നടത്തണം.വനാതിർത്തികളിൽ കരികല്ല് ഭിത്തി സ്ഥാപിക്കുകയും, ശേഷം ഫെൻസിങ് നിർമ്മിക്കണം.അടിക്കാട് 20 മീറ്ററോളം വീതിയിൽ വെട്ടണം.ഹാരിസൺസ്‌ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളോട് തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കുന്ന തരത്തിൽ പ്ലാന്റേഷൻ മെയിന്റൈൻ ചെയ്യാൻ പറയണമെന്നും സർവകക്ഷി യോഗത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു.


കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട വയനാട് പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കലക്ടറെത്തി ച‍‍ർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നമണിയോടെ കലക‍്‍ട‍ർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നാലു കഴിഞ്ഞിട്ടും കലക്ട‍ർ എത്താതിരുന്നതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസും നാട്ടുകാരുമായി ഇന്തും തള്ളുമുണ്ടായി.


അതിനിടെ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തി. പ്രിയദർശിനി എസ്റ്റേറ്റിലും സമീപത്തുമായി വനംവകുപ്പ് കടുവയ്ക്കായി നടത്തുന്ന തെരച്ചിലിന് നേതൃത്വം നൽകാനാണ് അരുൺ സക്കറിയ എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com