സിനിമയുടെ പേരിൽ നടിയെ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദുരുദ്ദേശ്യപരമായി ശരീരത്തിൽ തൊട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്
ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള സാഹചര്യ തെളിവുകൾ ശക്തമാണെന്ന് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫ്. ആക്രമിക്കപ്പെട്ട നടി മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകും. ഇതിനായി സെപ്റ്റംബർ 10 ന് കൊച്ചിയിൽ എത്തുമെന്നും ജോഷി ജോസഫ് പറഞ്ഞു. സാക്ഷിമൊഴി നൽകിയശേഷം പ്രതികരിക്കുകയായിരുന്നു ജോഷി.
രഞ്ജിത്തിനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. സിനിമയുടെ പേരിൽ നടിയെ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദുരുദ്ദേശ്യപരമായി ശരീരത്തിൽ തൊട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലേരി മാണിക്യം സിനിമയിലേക്കുള്ള ഒഡിഷനെത്തിയ തന്നെ ലൈംഗിക താല്‍പ്പര്യത്തോടെ തൊട്ടുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ALSO READ: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റം; വി.കെ. പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്
അതേസമയം, രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവും പരാതിപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യ ലഹരിയിലായിരുന്ന രഞ്ജിത്ത്, നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ട ശേഷം വളരെ മോശമായി പെരുമാറിയതായും ലൈംഗികമായി ദുരുപയോഗം ചെയ്തതായുമാണ് യുവാവിന്‍റെ ആരോപണം.
ALSO READ: സിനിമാ മേഖലയിൽ ഭയരഹിതമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കും: വീണാ ജോർജ്