fbwpx
'പുഷ്പ 2' റിലീസിനിടെ സ്ത്രീ മരിച്ച സംഭവം; അല്ലു അർജുനെതിരെ കേസെടുക്കും
logo

ന്യൂസ് ഡെസ്ക്

Posted : 05 Dec, 2024 07:27 PM

സൂപ്പർ താരത്തിന് പുറമെ തീയേറ്റർ ഉടമകൾക്കെതിരെയും കേസെടുക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു

TELUGU MOVIE


ഹൈദരാബാദിൽ അല്ലു അർജുൻ നായകനായ 'പുഷ്പ 2' പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടനെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ട്. മുന്നറിയിപ്പൊന്നുമില്ലാതെ അല്ലു അർജുൻ തീയേറ്ററിൽ സിനിമ കാണാനെത്തിയതിനെ തുടർന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. സൂപ്പർ താരത്തിന് പുറമെ തീയേറ്റർ ഉടമകൾക്കെതിരെയും കേസെടുക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തീയേറ്ററിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അർജുൻ തീയേറ്ററിലെത്തിയതെന്നാണ് ഉയരുന്ന ആരോപണം. അല്ലു അർജുൻ തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്‌മെൻ്റിൻ്റെയോ താരത്തിൻ്റേയോ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. തിയേറ്റർ നടത്തിപ്പുകാർക്ക് അല്ലുവിൻ്റെ സന്ദർശനത്തെ കുറിച്ച് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രത്യേക പ്രവേശനമോ എക്സിറ്റോ ഒരുക്കിയിരുന്നില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) വ്യാഴാഴ്ച രാവിലെ മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി സന്ധ്യാ തിയേറ്ററില്‍ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. അല്ലു അർജുനെ കാണാനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.


ALSO READ: പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു


രേവതിയുടെ ഒപ്പമുണ്ടായിരുന്ന മകന്‍ തേജും ബോധം കെട്ട് വീണിരുന്നു. നിലവിൽ തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ആശുപത്രിയിൽ ചികിത്സയിലാണ്.

സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ 2' കേരളത്തില്‍ 500ലേറെ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


KERALA
ഗോപൻ സ്വാമിയുടെ 'സമാധി': വീണ്ടും മക്കളുടെ മൊഴിയെടുത്ത് പൊലീസ്, കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് സബ് കളക്ടർ
Also Read
user
Share This

Popular

MALAYALAM MOVIE
KERALA
ആലപ്പുഴയിലെ മുസ്ലിം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്