പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം: അല്ലുവിന് പിന്നാലെ സുരക്ഷാമാനേജറും പൊലീസ് കസറ്റഡിയിൽ

ആന്‍റണി ജോണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ആരാധകരെ ബൗണ്‍സര്‍ വടികൊണ്ട് തല്ലുന്ന വിഡിയോ പുറത്തുവന്നിരുന്നു
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം: അല്ലുവിന് പിന്നാലെ സുരക്ഷാമാനേജറും പൊലീസ് കസറ്റഡിയിൽ
Published on

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ്റെ സുരക്ഷാമാനേജറെ പൊലീസ് കസ്റ്റഡിയിൽ. ആന്‍റണി ജോണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ആരാധകരെ ബൗണ്‍സര്‍ വടികൊണ്ട് തല്ലുന്ന വിഡിയോ പുറത്തുവന്നിരുന്നു. അതേസമയം സിനിമാ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നടനെ മൂന്നര മണിക്കൂറോളമാണ് ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തത്. സുപ്രധാന ചോദ്യങ്ങളോടെല്ലാം നടന്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടമുണ്ടായ വിവരം അല്ലു അര്‍ജുന്‍റെ മാനേജരെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അല്ലു അര്‍ജുന്‍ തയ്യാറായില്ല. ഒടുവില്‍ ഡിജിപി ഇടപെട്ടതോടെയാണ് താരം മടങ്ങിയതെന്നും തെലങ്കാന പൊലീസ് ആരോപിച്ചിരുന്നു. ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് യുവതി മരിച്ചത്. തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായത്. പിന്നാലെയുണ്ടായ ഉന്തും തള്ളിലുമാണ് 39 കാരിയായ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി മരിച്ചത്. ഇവരുടെ മകന് മസ്തിഷ്കാഘാതം സംഭവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ ആളുകള്‍ സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും വീടന് നേരെ കല്ലും തക്കാളിയും എറിയുകയും ചെയ്‌തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com