ഇത് സംബന്ധിച്ച് ഉത്തരവ് ചൊവ്വാഴ്ച് പുറത്തിറങ്ങും
ആലുവ യു.സി കോളേജിൽ പീഡന പരാതിയെ തുർടന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മൂന്ന് ദിവസം മുമ്പുണ്ടായ സംഭവത്തിൽ നടപടിയെക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വിദ്യാർഥി അധ്യാപകനെതിരെ കോളേജ് പ്രിൻസിപ്പളിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായില്ല. ഇതോടെ ഇന്ന് വിദ്യാർഥികൾ പ്രിൻസിപ്പളിനെ ഉപരോധിച്ചു. ഇതിനു പിന്നാലെ നടന്ന ചർച്ചയിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം.
ALSO READ: ഉച്ചഭക്ഷണ അരിയിൽ തിരിമറി, ലക്ഷങ്ങളുടെ നഷ്ടം; ഒറ്റപ്പാലം സപ്ലെകോ ഡിപ്പോയിലെ മുൻ മാനേജർക്കെതിരെ കേസ്
അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. ഇത് സംബന്ധിച്ച് ഉത്തരവ് ചൊവ്വാഴ്ച് പുറത്തിറങ്ങുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.