fbwpx
തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ആരോപണം; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Sep, 2024 06:46 PM

ടിഡിപി യോഗത്തിൽ സംസാരിക്കവെയാണ് മുൻ ജഗൻ മോഹൻ റെഡ്ഡി സർക്കാനെതിരെ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തൽ നടത്തിയത്

NATIONAL


ആന്ധ്രപ്രദേശിലെ മുൻ ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായാണ്  ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.

ടിഡിപി യോഗത്തിൽ സംസാരിക്കവെയാണ് മുൻ സർക്കാനെതിരെ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തൽ നടത്തിയത്. ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് ജഗൻ മോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്.  എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും നായിഡു പറഞ്ഞു.


ALSO READ: കൊച്ചി സ്വദേശിനി കുഴഞ്ഞുവീണു മരിച്ച സംഭവം: തൊഴിൽ സമ്മർദമെന്ന് ആരോപണം; EY ക്ക് നേരെ പ്രതിഷേധം കനക്കുന്നു


പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് രംഗത്ത് വന്നു. ഏറ്റവും പവിത്രമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. അവിടെ ജഗൻ മോഹൻ സർക്കാർ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് മന്ത്രി നാരാ ലോകേഷ് പ്രതികരിച്ചു.

ALSO READ: National Cinema Day | സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; മള്‍ട്ടിപ്ലക്സില്‍ 99 രൂപയ്ക്ക് സിനിമ കാണാം


എന്നാൽ നായിഡുവിൻ്റെ ആരോപണങ്ങളെ തള്ളി മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈ വി സുബ്ബ റെഡ്ഡി രംഗത്തെത്തി. തിരുമല പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിൻ്റെ ആരോപണം അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്, ക്ഷേത്രത്തിൻ്റെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും നായിഡു കോട്ടം വരുത്തി. രാഷ്‌ട്രീയ നേട്ടത്തിനായി ഏത് തലതിരിഞ്ഞ നടപടിയും നായിഡു സ്വീകരിക്കുമെന്ന് ഇതോടെ വ്യക്തമെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് സുബ്ബ റെഡ്ഡി പ്രതികരിച്ചു.

KERALA
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു