
ഭക്ഷണം കഴിച്ച് പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലത്ത് ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്. കൊല്ലത്തെ ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിന് മുന്നിലാണ് കൂട്ടത്തല്ല് ഉണ്ടായത്. കഴിച്ച ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് കോട്ടുക്കലിലെ മോഹനൻ്റെ ഹോട്ടലിന് മുന്നിലാണ് സംഭവം നടന്നത്. മോഹനൻ്റെ ബന്ധു രാജേഷിൻ്റെ സ്ഥാപനത്തിലെ തൊഴിലാളികളായ യുവാക്കളും കടക്കാരും തമ്മിലാണ് തർക്കമുണ്ടായത്. യുവാക്കളും കടക്കാരും തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വിഷയത്തിൽ ഇടപെടുകയായിരുന്നു.