fbwpx
ARM വ്യാജ പതിപ്പ്: കേസെടുത്ത് കൊച്ചി സൈബർ പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Sep, 2024 07:09 AM

ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു

MALAYALAM MOVIE


ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് കൊച്ചി സൈബർ പൊലീസ്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയിലാണ് നടപടി. ഏതു തീയറ്ററിൽ നിന്നാണ് ചിത്രം ചോർന്നതെന്നായിരിക്കും ആദ്യം അന്വേഷിക്കുക. സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമാണ് ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു.


READ MORE : മൂന്ന് കഥാപാത്രങ്ങള്‍, മൂന്ന് രീതികള്‍; അവരെ കണക്ട് ചെയ്യുന്നതാണ് 'ഐഡന്റിറ്റി'; അഖില്‍ പോള്‍ അഭിമുഖം



ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു. ഓണക്കാലത്ത് റിലീസിനെത്തിയ മലയാള സിനിമകളിൽ അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു.

KERALA
"കൈവശമുള്ളത് വിവിധയിനം ഹൈബ്രിഡ് കഞ്ചാവുകൾ, ആൽബം ഉണ്ടാക്കാൻ ഉപയോഗശേഷം കവറിലാക്കി സൂക്ഷിച്ചു"; കൊല്ലത്ത് യുവാവ് പിടിയിൽ
Also Read
user
Share This

Popular

NATIONAL
IPL 2025
''സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കരുത്''; പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി