'ബിജെപിക്കുവേണ്ടി പ്രചരണം നടത്താം, പക്ഷെ ഒരേയൊരു നിബന്ധന' ; അരവിന്ദ് കെജ്‌രിവാൾ

ഡബ്ബിൾ എഞ്ചിൻ മോഡൽ എന്നാൽ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണ്. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു
'ബിജെപിക്കുവേണ്ടി പ്രചരണം നടത്താം,  പക്ഷെ ഒരേയൊരു നിബന്ധന' ; അരവിന്ദ് കെജ്‌രിവാൾ
Published on

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ഏർപ്പെടുത്തിയാൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന 'ജനതാ കി അദാലത്ത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവർഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് ഉയരുന്നത്. വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി നൽകാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അങ്ങനെ ഏർപ്പെടുത്തിയാൽ താൻ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരുകൾ സംസ്ഥാനങ്ങളില്‍ പരാജയമാണ്. ഡബിൾ എഞ്ചിൻ മോഡൽ എന്നാൽ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണ്. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. എഎപിയുടെ പ്രവർത്തനങ്ങളെ തടയുന്ന തിരക്കിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് ബിജെപി എംപി ബൻസുരി സ്വരാജ് രംഗത്തെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എഎപി സർക്കാർ കുപ്രചാരണത്തിലും അഴിമതിയിലും മാത്രമാണ് ഏർപ്പെട്ടിരിക്കുന്നത്. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയെ തെരഞ്ഞെടുത്ത് ഡൽഹിയിലെ ജനങ്ങൾ ഇതിനകം തന്നെ വിധി നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com