
പറവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. 80 മില്ലിഗ്രാം ഹെറോയിനാണ് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നത്തെ ലേബർ ക്യാമ്പിൽ നിന്നും പിടിച്ചെടുത്തത്. സാദിഖുൽ എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് പിടികൂടിയത്.
പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഹെറോയിൻ പിടികൂടിയത്.