മുംബൈ ആസ്ഥാനമായ സ്റ്റുപ്പ് എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്
ശബരിമല വിമാനത്താവളത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായുള്ള, അന്തരീക്ഷത്തിലെ തടസങ്ങൾ സംബന്ധിച്ച പഠനം ആരംഭിച്ചു. മുംബൈ ആസ്ഥാനമായ സ്റ്റുപ്പ് എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്. വിമാനത്താവളത്തിൻ്റെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനവും വിശദ പദ്ധതി രേഖയും ഉടൻ പുറത്തുവിടാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ALSO READ: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ്; അഞ്ച് പേർക്കെതിരെ കേസ്
ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള ഭാഗത്തെ അന്തരീക്ഷത്തിലെ തടസങ്ങളാണ് ആദ്യം പഠിക്കുന്നത്. പിന്നീട് എസ്റ്റേറ്റ് ഭാഗത്തെ തടസങ്ങൾ പരിശോധിക്കും. കാറ്റ്, ഭൂഘടന, വെള്ളത്തിൻ്റെ ഒഴുക്ക്, അടിത്തട്ടിൻ്റെ ഉറപ്പ്, കുന്നുകൾ, കെട്ടിടങ്ങൾ, താമസിക്കുന്നവർ തുടങ്ങിയ വിവരങ്ങൾ ഘട്ടം ഘട്ടമായി ശേഖരിക്കും. പഠനം പൂർത്തിയാവാൻ 6 മാസമെങ്കിലുമെടുക്കും. സ്റ്റുപ്പിനെ സഹായിക്കാനായി ജിയോടെക്ക് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 4 കോടി രൂപയ്ക്കാണ് സ്റ്റുപ്പ് പഠന ചുമതല ഏറ്റെടുത്തത്.