വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്
വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ
Published on
Updated on

കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുമെതിരെ എട്ട് പോക്സോ കേസ്. സ്കൂൾ വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.

ആറ് കേസുകൾ സാബുവിനെതിരെയും രണ്ട് കേസുകൾ സുഭാഷിന് എതിരെയും രജിസ്റ്റ‍ർ ചെയ്തു. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് വിദ്യാർഥിനികൾ സ്വന്തം കൈപ്പടയിൽ പരാതി എഴുതി നൽകുകയായിരുന്നു. ശക്തികുളങ്ങര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

News Malayalam 24x7
newsmalayalam.com