fbwpx
'അഫ്ഗാനിലെ സർക്കാർ ജീവനക്കാർ അഞ്ച് തവണ പള്ളിയിലെത്തി പ്രാർഥിക്കണം'; ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് താലിബാൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Aug, 2024 10:46 PM

എന്ത് ശിക്ഷയാണ് നടപ്പിലാക്കുക എന്നതിൽ വ്യക്തതയില്ല

WORLD

ദിവസത്തിൽ അഞ്ച് തവണ പള്ളിയിലെത്തി പ്രാർഥിക്കാത്ത അഫ്ഗാൻ സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ. താലിബാൻ്റെ ഇസ്ലാമിക ശരിയത്ത് നിയമമനുസരിച്ച് ഗവൺമെൻ്റ് ഉദ്യോഗസ്ഥരും ദിവസത്തിൽ അഞ്ചു തവണ പള്ളിയിലെത്തി പ്രാർഥിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ബന്ധപ്പെട്ട അധികാരികൾ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും താലിബാൻ സർക്കാർ ഉത്തരവിട്ടു.

എന്നാൽ ഉത്തരവ് ലംഘിക്കുന്നവർക്ക് എന്ത് ശിക്ഷയാണ് നൽകുക എന്ന ചോദ്യത്തോട് താലിബാൻ സർക്കാർ പ്രതികരിച്ചിട്ടില്ല. ഇസ്ലാം നിയമമനുസരിച്ച് ദിവസത്തിൽ അഞ്ച് തവണ സ്വകാര്യമായോ, പള്ളിയിൽ പോയോ നിസ്കരിക്കണം. എന്നാൽ ജോലികൾക്കിടയിൽ മിക്കപ്പോഴും പ്രാർഥനയ്ക്ക് സമയം കണ്ടെത്താനാകുന്നില്ല.

2011 ൽ താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ രാജ്യത്ത് നിരവധി നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യഭിചാരത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക, രാജ്യത്ത് സംഗീതം നിർത്തലാക്കുക തുടങ്ങി നിരവധി വ്യവസ്ഥിതികൾ താലിബാൻ കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. താലിബാൻ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ തീവ്ര നിലപാടുകൾ രണ്ടാം വരവിൽ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അധികാരത്തിൽ കയറിയതു മുതൽ സ്ത്രീകൾക്കുള്ള അവകാശങ്ങൾ താലിബാൻ നിക്ഷേധിച്ചു തുടങ്ങിയിരുന്നു. 

WORLD
സംഘർഷത്തിന് അയവുവരുത്തില്ലെന്ന് പാകിസ്ഥാന്‍; അതിർത്തിയിലെ ആക്രമണങ്ങള്‍ തുടരുമെന്ന് സൂചന
Also Read
user
Share This

Popular

NATIONAL
NATIONAL
പാക് ഡ്രോണുകളെ തകർത്ത് ഇന്ത്യൻ പ്രതിരോധം; കനത്ത തിരിച്ചടി നേരിട്ടിട്ടും ആക്രമണം തുടർന്ന് പാകിസ്ഥാൻ