സിഡ്‌നിയില്‍ ഇന്ത്യയെ തൂക്കിയെറിഞ്ഞ് ഓസ്‌ട്രേലിയ; പത്ത് വര്‍ഷത്തിനു ശേഷം പരമ്പരയും സ്വന്തമാക്കി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസീസിന് ഫൈനലിലേക്കും ഇന്ത്യയ്ക്ക് പുറത്തേക്കുമുള്ള വഴി തുറന്നു
സിഡ്‌നിയില്‍ ഇന്ത്യയെ തൂക്കിയെറിഞ്ഞ് ഓസ്‌ട്രേലിയ; പത്ത് വര്‍ഷത്തിനു ശേഷം പരമ്പരയും സ്വന്തമാക്കി
Published on

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ തൂക്കിയെറിഞ്ഞ് ഓസ്‌ട്രേലിയ. ആറ് വിക്കറ്റ് ജയവുമായി ഓസ്‌ട്രേലിയ 3-1 ന് പരമ്പര സ്വന്തമാക്കി. മൂന്നാം ദിനം 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയയുടെ വിജയം.

ഇതോടെ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസീസിന് ഫൈനലിലേക്കും ഇന്ത്യയ്ക്ക് പുറത്തേക്കുമുള്ള വഴി തുറന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഉസ്മാന്‍ ഖവാജ 45 പന്തില്‍ 41 റണ്‍സും ട്രാവിസ് ഹെഡ് 35 പന്തില്‍ 37 റണ്‍സും ബ്യൂ വെബ്സ്റ്റര്‍ 19 പന്തില്‍ 18 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. സ്‌കോര്‍: ഇന്ത്യ-185, 157, ഓസ്‌ട്രേലിയ- 181, 162.

കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടിയ ഇന്ത്യ ഹാട്രിക് സ്വപ്‌നവുമായാണ് ഇറങ്ങിയത്. എന്നാല്‍, താരങ്ങളുടെ ഫോമില്ലായ്മയില്‍ ആ സ്വപ്നം പൊലിഞ്ഞു.  പത്ത് വര്‍ഷത്തിനു ശേഷമാണ് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ നേടുന്നത്.

144-6 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ആകെ 13 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 157 ല്‍ ഓള്‍ഔട്ടായി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രവീന്ദ്ര ജഡേജയേയും വാഷിങ്ടണ്‍ സുന്ദറേയും തുടക്കത്തില്‍ തന്നെ പുറത്താക്കി. സ്‌കോട് ബോളണ്ട് ജസ്പ്രീത് ബുംറ(0), മുഹമ്മദ് സിറാജ് (4) എന്നിവരെ വീഴ്ത്തി. 45 റണ്‍സ് വഴങ്ങിയ ബോളണ്ട് ആറ് വിക്കറ്റുകളാണ് നേടിയത്. കമ്മിന്‍സ് മൂന്ന് വിക്കറ്റും വെബ്‌സ്റ്റര്‍ ഒരു വിക്കറ്റും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com