ആയുഷ് നീറ്റ് യുജി കൗൺസലിംഗ്: രജിസ്ട്രേഷൻ ഓഗസ്റ്റ് 28-ന് ആരംഭിക്കും

ആയുഷ് നീറ്റ് യുജി കൗൺസലിംഗ്: രജിസ്ട്രേഷൻ ഓഗസ്റ്റ് 28-ന് ആരംഭിക്കും

റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കൻസി റൗണ്ട് തുടങ്ങി മൊത്തം നാല് റൗണ്ട് കൗൺസിലിംഗാണ് ഉള്ളത്.
Published on

ആയുഷ് സെൻട്രൽ കൗൺസലിംഗ് കമ്മിറ്റി (എഎസിസിസി) നീറ്റ് യുജി 2024 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കുള്ള കൗൺസിലിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28- ന് രജിസ്ട്രേഷൻ ആരംഭിക്കും. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഷെഡ്യൂൾ ആക്സസ് ചെയ്യാൻ കഴിയും. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കൻസി റൗണ്ട് തുടങ്ങി മൊത്തം നാല് റൗണ്ട് കൗൺസിലിംഗാണ് ഉള്ളത്. രണ്ട് ഘട്ടങ്ങളായി സീറ്റ് അലോട്ട്‌മെൻ്റും നടത്തും. റൗണ്ട് 1 കൗൺസിലിങ്ങിൻ്റെ അവസാന തീയതി സെപ്റ്റംബർ 2 ആണ്.

ആയുഷ് നീറ്റ് യുജി 2024 കൗൺസലിംഗ് ഷെഡ്യൂൾ

റൗണ്ട് 1

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 2 വരെ രജിസ്ട്രേഷനും പണമടയ്ക്കലും,ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും,  സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 4 വരെസീറ്റ് അലോട്ട്മെൻ്റും നടക്കും.  സെപ്റ്റംബർ 5 ന് ഫലങ്ങൾ പുറത്തുവിടും.  സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 11 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യലുമാണ് നടക്കുക.


റൗണ്ട് 2

സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 23 വരെ രജിസ്ട്രേഷനും പണമടയ്ക്കൽ,  സെപ്റ്റംബർ 19 മുതൽ സെപ്റ്റംബർ 23 വരെ ചോയ്‌സ് ഫില്ലിംഗും ലോക്കിംഗ്, സെപ്റ്റംബർ 24സീറ്റ് അലോട്ട്മെൻ്റും 
സെപ്റ്റംബർ 26  ന്  ഫലം പ്രഖ്യാപിക്കലും  സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യലും നടക്കും.

റൗണ്ട് 3

ഒക്ടോബർ 9 മുതൽ ഒക്ടോബർ 14 വരെ രജിസ്ട്രേഷനും പേയ്മെൻ്റും, ഒക്ടോബർ 10 മുതൽ ഒക്ടോബർ 14 വരെ ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും, ഒക്ടോബർ 15 മുതൽ 16 വരെ സീറ്റ് അലോട്ട്മെൻ്റും നടക്കും  ഇതിൻ്റെ  ഫലങ്ങൾ ഒക്ടോബർ 17 പ്രഖ്യാപിക്കും. ഒക്ടോബർ 18 മുതൽ ഒക്ടോബർ 22വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാനും അവസരം ലഭിക്കും. 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആയുഷ് നീറ്റ് യുജി കൗൺസിലിംഗിലൂടെ BAMS, BSMS, BUMS, BHMS, BPharm-ITRA എന്നിവയുൾപ്പെടെ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ സാധിക്കും.

News Malayalam 24x7
newsmalayalam.com