fbwpx
കുട്ടി ട്രെയിനിൽ ഇരുന്ന് കരഞ്ഞു, കയ്യിൽ ബാഗുണ്ടായിരുന്നു; പെൺകുട്ടിയുടെ ചിത്രം പകർത്തിയ സഹയാത്രക്കാരി ബബിത ന്യൂസ് മലയാളത്തോട്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Aug, 2024 08:03 AM

താൻ ഇറങ്ങിയത് നെയ്യാറ്റിൻകരയാണ്. സുഹൃത്തുക്കളെ ഫോണിൽ വിളിച്ചന്വേഷിച്ചപ്പോൾ പാറശ്ശാലയും കുട്ടി ഇറങ്ങിയിട്ടില്ലെന്ന് മനസ്സിലായി

KERALA


തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കൈമാറിയ സഹയാത്രക്കാരിയായ ബബിത ന്യൂസ് മലയാളത്തോട്. ഒരു കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്ന കണ്ടു. അപ്പോഴാണ് ഫോട്ടോ എടുത്തത്. കുട്ടി ഇട്ടിരുന്ന വസ്ത്രം കണ്ടപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി വന്നതായി തോന്നി. കയ്യിൽ ബാഗുണ്ടായിരുന്നു. താൻ ഇറങ്ങിയത് നെയ്യാറ്റിൻകരയിലാണ്. എന്നാൽ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചന്വേഷിച്ചപ്പോൾ പാറശ്ശാലയും കുട്ടി ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. എക്സ്പ്രസ്സ് ട്രെയ്നയതിനാൽ അടുത്ത സ്റ്റോപ്പ് കന്യാകുമാരി ആണെന്നും ബബിത ന്യൂസ് മലയാളത്തോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ദൃശൃങ്ങളാണ് ബബിത പൊലീസിന് കൈമാറിയത്. സൈബര്‍ പൊലീസിന്റെ പോസ്റ്റ് കണ്ടതോടെയാണ് ഇവർ പെണ്‍ക്കുട്ടിയുടെ ദൃശൃം പൊലീസിന് നൽകിയത്. ഇതോടെ കഴക്കൂട്ടം എസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

ALSO READ: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരി കന്യാകുമാരിയില്‍? കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷി

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചിത്രത്തിലുള്ളത് തങ്ങളുടെ മകളാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇതോടെയാണ് പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. കുട്ടി കന്യാകുമായിരിയിലിറങ്ങിയിരിക്കാം എന്ന നിഗമനത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കന്യാകുമാരി എസ്പിയുമായി തിരുവനന്തപുരം ഡിസിപി ഫോണില്‍ സംസാരിച്ചതായാണ് വിവരം. ട്രെയിന്‍ കന്യാകുമാരിയിലെത്തുന്നതിനു മുമ്പുള്ള അഞ്ച് സ്റ്റേഷനുകളിലും തെരച്ചില്‍ നടത്താനാണ് തീരുമാനം. പെണ്‍ക്കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതിനിടെയാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.

KERALA
ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ