fbwpx
ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു; ബംഗ്ലാദേശ് നടപടി 17 വർഷത്തിന് ശേഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 05:38 PM

നാഷണൽ ബോർഡ് ഓഫ് റെവന്യു (എൻ.ബി.ആർ) ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകി

WORLD


ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണൽ പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ 17 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചു. നാഷണൽ ബോർഡ് ഓഫ് റവന്യു (എൻ.ബി.ആർ) ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകി.

READ MORE: ഖാലിദ സിയ തിരികെ വരുന്നു... ആരാണ് ബംഗ്ലാദേശ് മൂന്ന് തവണ തെരഞ്ഞെടുത്ത ഈ വനിത?

2007ലാണ് രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എൻ.ബി.ആറിൻ്റെ സെൻട്രൽ ഇൻ്റലിജൻസ് സെല്ലിൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി. അന്നത്തെ കരസേനയുടെ പിന്തുണയുള്ള താൽക്കാലിക സർക്കാറിൻ്റെ കാലത്ത് രൂപീകരിച്ച സമിതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻ.ബി.ആർ ബാങ്കുകൾക്ക് നിർദേശം നൽകിയതെന്ന് എൻ.ബി.ആറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മരവിപ്പിക്കൽ പിൻവലിക്കണമെന്ന് പല തവണ ബംഗ്ലാദേശ് നാഷണൽ പാർട്ടി ആവശ്യമുന്നയിച്ചിരുന്നു.

READ MORE: ഷെയ്ഖ് ഹസീന ; ബംഗ്ലാ ബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായപ്പോൾ..

1991 മാർച്ച് മുതൽ 1996 മാർച്ച് വരെയും, 2001 ജൂൺ മുതൽ 2006 ഒക്ടോബർ വരെയും രണ്ട് തവണയാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രസിഡൻ്റായത്. പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ രാജിക്കു പിന്നാലെയാണ് ഖാലിദ സിയയെ ജയിൽ മോചിതയാക്കിയത്. ബംഗ്ലാദേശിൽ ഉയർന്നുവന്ന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അവാമി ലീഗിൻ്റെ പതിനഞ്ച് വർഷത്തെ ഭരണത്തിന് അന്ത്യമായത്. നൊബേൽ ജേതാവ് മുഹമ്മദ് യൂനിസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഭരണം ഏറ്റെടുത്തത്. 

READ MORE: "അസാധ്യമായത് സാധ്യമാക്കിയ ധീരർ"; വിദ്യാർഥികൾക്ക് അഭിനന്ദനവുമായി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി

KERALA
അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?