ബിഇഎംഎല്ലിൻ്റെ 2100ാമത്തെ കോച്ചിൻ്റെ ഫ്ലാഗ് ഓഫ്, ഇൻജിനീയറിംഗ് നേട്ടങ്ങൾക്കും പങ്കാളികളുടെ വിശ്വാസത്തിനും തെളിവാണെന്നും, പുതിയ യൂണിറ്റ് രാജ്യത്ത് മാത്രമല്ല ആഗോള പരമായും റെയിൽ വിപണിയെ ലക്ഷ്യമിടുന്നതായി സിഎംഡി ശാന്തനു റോയി വ്യക്തമാക്കി.
ഇന്ത്യയിലെ മെട്രോ റെയിൽ നിർമ്മാണം ശക്തിപ്പെടുത്തുന്നതിന് പുതിയ നീക്കം. ബിഇഎംഎൽ ലിമിറ്റഡ് ബെംഗളൂരുവിൽ നിർമ്മിച്ച 2100ാമത്തെ മെട്രോ കോച്ച് ഇന്ന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. റൈസൻ ജില്ലയിലെ ഉമേരിയയിലെ പുതിയ റെയിൽ കോച്ച് യൂണിറ്റിനായി 60 ഹെക്ടറിലധികം ഭൂമിയുടെ അലോട്ട്മെന്റ് കത്തും അദ്ദേഹം ബിഇഎംഎൽ സിഎംഡി ശാന്തനു റോയ്‌ക്ക് കൈമാറി.
എഎംആർഡിഎ (Mumbai Metropolitan Region Development Authority) യ്ക്കായി നിർമ്മിച്ച പുതിയ കോച്ച് Grade of Automation 4 (GoA4) അനുസരിച്ചുള്ള ഡ്രൈവർലെസ് സംവിധാനമുള്‍പ്പെടെ cutting-edge ടെക്നോളജികൾ ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലെ ആദ്യ ഓൺബോർഡ് കണ്ടീഷൻ മോണിറ്ററിംഗ് സിസ്റ്റം , റെയിൽ ട്രാക്ക്, OHE, പാന്റോഗ്രാഫ് ഇടപെടൽ, ആർക്കിംഗ്, റെയിൽ പ്രൊഫൈൽ തുടങ്ങിയവ ഇതിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും.
ആധുനിക യാത്രാസൗകര്യങ്ങൾ ഇൻ്റീരിയർ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമൊപ്പമുള്ള ഈ കോച്ചിൽ CCTV നിരീക്ഷണം, ഡിജിറ്റൽ ഫയർ ഡിറ്റൻഷൻ, ആധുനിക എയർ കണ്ടീഷണിംഗ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ബിഇഎംഎല്ലിൻ്റെ 2100ാമത്തെ കോച്ചിൻ്റെ ഫ്ലാഗ് ഓഫ്, ഇൻജിനീയറിംഗ് നേട്ടങ്ങൾക്കും പങ്കാളികളുടെ വിശ്വാസത്തിനും തെളിവാണെന്നും, പുതിയ യൂണിറ്റ് രാജ്യത്ത് മാത്രമല്ല ആഗോള പരമായും റെയിൽ വിപണിയെ ലക്ഷ്യമിടുന്നതായി സിഎംഡി ശാന്തനു റോയി വ്യക്തമാക്കി.
ബിഇഎംഎൽ നിലവിൽ ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് മെട്രോ കോച്ചുകൾ നൽകുന്നുണ്ട്. പുതിയ യൂണിറ്റിലൂടെ മധ്യപ്രദേശിലെ വ്യവസായ വികസനത്തിലും തൊഴിൽ അവസരങ്ങളിലും വലിയ നേട്ടം കൈവരിക്കാനാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.