തറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങ്; വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്

കേന്ദ്രം നൽകിയ 111 കോടി രൂപ ലാപ്സാവും എന്ന് കണ്ടാണ് പെട്ടെന്ന് തറക്കല്ലിടൽ നാടകം
തറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങ്; 
വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്
Published on


വയനാട് ചൂരൽമല-മുണ്ടക്കൈ ഇരകളെ സർക്കാർ കബളിപ്പിക്കുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എം.ടി രമേശ്. വയനാട്ടിൽ ഇന്ന് നടന്ന ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം ഏകപക്ഷീയ പരിപാടി. പേരിന് ഒരു പരിപാടി ഒരു പ്രതീകാത്മക ചടങ്ങ്. ഇരകളെ മുഖ്യമന്ത്രശത്രുക്കളായി കാണുന്നു. പണം ഉണ്ടായിട്ടും പുനരധിവാസനടപടി വൈകി. പുനരധിവാസം വൈകിയത് എന്ത് കൊണ്ട് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം.ടി രമേശ് പറഞ്ഞു.

ലിസ്റ്റ് പരിപൂർണ്ണമല്ല പിന്നെ എങ്ങിനെ വീട് നൽകും. 170 പേർക്ക് വീട് ഉണ്ടാക്കി നൽകും എന്ന് പറയുന്നു. എന്നാൽ ഇരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. തറക്കല്ലിടൽ കബളിപ്പിക്കലാണ്. കേന്ദ്രം നൽകിയ 111 കോടി രൂപ ലാപ്സാവും എന്ന് കണ്ടാണ് പെട്ടെന്ന് തറക്കല്ലിടൽ നാടകം. മൊത്തം 800 കോടി കേന്ദ്രം നൽകി. ഇതിൽ 70% വയനാടിന് ചെലവിടുമെന്ന് വ്യക്തമാക്കിയതാണ്. പുനരധിവാസത്തിനായി 2 എസ്റ്റേറുകൾ ഏറ്റെടുക്കണം. അത് പോലും പൂർത്തിയായില്ല. 580 കോടി വയനാടിന് കൊടുത്തു എന്ന് പാർലമെൻ്റിൽ പറഞ്ഞതാണ് അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും എം.ടി. രമേശ് പറഞ്ഞു.

എമ്പുരാനിലെ പാർട്ടിക്കെതി​രായ വിമർശനത്തിലും എം.ടി. രമേശ് മറുപ‍ടി പറഞ്ഞു. ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് എത്ര വെള്ളം ഒഴുകി പോയി. ഞങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. സിനിമയെ സിനിമയായി കാണാനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com