ആശമാരുടെ സമരവേദി അവരുടെ ദുരവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്ക് ദുരുപയോഗിക്കാനുള്ള അവസരമാക്കി; വിമര്‍ശിച്ച് ബൃന്ദ കാരാട്ട്

ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ ദുരിതത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ആശമാരുടെ സമരവേദി അവരുടെ ദുരവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്ക് ദുരുപയോഗിക്കാനുള്ള അവസരമാക്കി; വിമര്‍ശിച്ച് ബൃന്ദ കാരാട്ട്
Published on


സമരമിരിക്കുന്ന ആശ വര്‍ക്കര്‍മാരെ വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആശാ സമര വേദി ആ ദുരവസ്ഥയ്ക്ക് കാരണക്കാരാവയവര്‍ക്ക് ദുരുപയോഗിക്കാന്‍ അവസരം ഉണ്ടാക്കിയെന്നാണ് ബൃന്ദ കാരാട്ടിന്റെ വിമര്‍ശനം. അതേസമയം അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് തികഞ്ഞ യോജിപ്പാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

രാജ്യത്ത് ആശാ വര്‍ക്കര്‍മാര്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അവര്‍ക്ക് സ്ഥിരം ശമ്പളമില്ല. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

വഖഫ് ബില്ലിനെതിരെയും ബൃന്ദാ കാരാട്ട് പ്രതികരിച്ചു. മുസ്ലീങ്ങളുടെ വിശ്വാസത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന പോലെയാണ് നിയമഭേദഗതിയെന്നായിരുന്നു ബൃന്ദാകാരാട്ടിന്റെ പ്രതികരണം.

ബിജെപിയെ നേരിടാന്‍ മതേതര ശക്തികള്‍ ശക്തിപ്പെടണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി പലയിടത്തും സാധ്യമായില്ലെന്നും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വെവ്വേറെ മത്സരിച്ചെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com