ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി

24 പ്രതികളുണ്ടായിരുന്ന കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി
Published on

പെരിയ ഇരട്ടക്കൊലപാതക കേസില്‍ നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ പ്രസ്താവിച്ചു. ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുന്നത്.നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണിവര്‍. പത്തും പതിനഞ്ചും പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം മറ്റ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

24 പ്രതികളുണ്ടായിരുന്ന കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികളെ വെറുതേ വിട്ടു. സിപിഎം പെരിയ മുന്‍ ഏരിയ സെക്രട്ടറി എ. പീതാംബരന്‍, ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍. ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. 


ഇതില്‍, ഒന്നാം പ്രതി എ. പീതാംബരന്‍, സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍) (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി:


 2019 ഫെബ്രുവരി 17



 രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്നു

. കാസര്‍ഗോഡ് മൂന്നാട് കോളേജിലെ SFI-KSU തര്‍ക്കത്തില്‍ ഇടപെട്ടതിന് ഇരുവരെയും വകവരുത്താന്‍ CPM പ്രാദേശിക നേതൃത്വം തീരുമാനിച്ചെന്ന് പ്രോസിക്യൂഷന്‍

ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

14 പ്രതികള്‍ക്കെതിരെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു

അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുടുംബം ഹൈക്കോടതിയിലേക്ക്

. കുറ്റപത്രം റദ്ദാക്കി സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് കൈമാറി

വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി

2020 ഓഗസ്റ്റ് 25



. കുറ്റപത്രം പുനഃസ്ഥാപിച്ച് തുടരന്വേഷണത്തിന് സിബിഐക്ക് നിര്‍ദേശം

. അപ്പീലുമായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്, അനുകൂല വിധി ലഭിച്ചില്ല

  2020 ഡിസംബര്‍ 10

. കേസ് സിബിഐ ഏറ്റെടുത്തു

. അന്വേഷണത്തില്‍ 10 പ്രതികളുടെ പങ്ക് കൂടി കണ്ടെത്തി

2021 ഡിംസബര്‍ 3



. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍
കുറ്റപത്രം സമര്‍പ്പിച്ചു

2024 ഡിസംബര്‍ 28



മൂന്ന് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ വിധി

. ചുമത്തിയത് കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകള്‍

154 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.  495 രേഖകളും 85 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി.

2025 ജനുവരി 3


. ഒന്നു മുതൽ എട്ട് വരെയും, പത്ത്, പതിനഞ്ച് അടക്കം പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 

. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com