തമിഴ്നാട്ടിലെ ബിഎസ്‌പി നേതാവിൻ്റെ കൊലപാതകം; മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തെളിവെടുപ്പിനായി മാധവരത്തിന് സമീപത്ത് എത്തിച്ചപ്പോൾ ആയിരുന്നു സംഭവം
തമിഴ്നാട് ബിഎസ്‌പി നേതാവ് കെ.ആംസ്ട്രോങ്
തമിഴ്നാട് ബിഎസ്‌പി നേതാവ് കെ.ആംസ്ട്രോങ്
Published on

തമിഴ്നാട് ബിഎസ്‌പി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി  പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തെളിവെടുപ്പിനായി മാധവരത്തിന് സമീപത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. കൊലക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് തിരുവെങ്കടത്തിനു നേരെയാണ് പൊലീസ് വെടിയുതിർത്തത്.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പ്രതിയെ മാധവരത്തിനു സമീപം തെളിവെടുപ്പിന് എത്തിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തത്. ബിഎസ്‌പി നേതാവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിൻ്റെ ഭാഗമാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2015 തിരുവള്ളൂർ ജില്ലയിലെ ബിഎസ്‌പി പ്രസിഡൻ്റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് തിരുവെങ്കടം.

ജൂലൈ അഞ്ചിനാണ് ബിഎസ്‌പി നേതാവ് കൊല്ലപ്പെടുന്നത്. പെരമ്പൂരിൽ ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വീടിന് സമീപത്തു വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com