2024 ൽ നിർബന്ധിത സൈനികസേവനം കഴിഞ്ഞെത്തിയ ജിൻ പുറത്തിറക്കുന്ന രണ്ടാമത്തെ സോളോ ആൽബമാണ് എക്കോ. ആദ്യ സോളോ ആൽബം ഹാപ്പി കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയിരുന്നു.
സൗത്ത് കൊറിയൻ ബാൻഡായ ബിടിഎസ് അംഗം ജിന്നിൻ്റെ പുതിയ ആൽബം എക്കോ പുറത്തിറങ്ങി. പോപ് റോക്ക്, ബാലഡ്, മെലഡി ഴോനറിലുള്ള ഏഴ് ട്രാക്കുകളാണ് ആൽബത്തിലുള്ളത്. ആർമി എന്നറിയപ്പെടുന്ന ബിടിഎസ് ആരാധകർ ആവേശത്തോടെയാണ് ആൽബത്തെ വരവേറ്റത്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രൻഡിങാണ് ഓരോ പാട്ടുകളും.
Don't Say You Love Me, Nothing Without Your Love, Loser, Rope It, Background, Travel With the Clouds, To Me Today എന്നിങ്ങനെ ഏഴ് ട്രാക്കുകളാണ് പുതിയ ആൽബത്തിലുള്ളത്.
2024 ൽ നിർബന്ധിത സൈനികസേവനം കഴിഞ്ഞെത്തിയ ജിൻ പുറത്തിറക്കുന്ന രണ്ടാമത്തെ സോളോ ആൽബമാണ് എക്കോ. ആദ്യ സോളോ ആൽബം ഹാപ്പി കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയിരുന്നു. 6 പാട്ടുകളുള്ള ആൽബം ബിൽബോർഡ് ചാർട്സിൽ നാലാമതും, അമേരിക്കയിൽ ഏറ്റവും കൂടൂതൽ വിറ്റഴിഞ്ഞ മൂന്നാമത്തെ ആൽബവുമായി മാറി.
പുതിയ ആൽബം ഇറക്കിയതിന് പിന്നാലെ ആർമിയുടെ ആവേശം കൂട്ടാൻ ജിന്നിൻ്റെ ആദ്യ സോളോ വേൾഡ് ടൂർ പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ 28 ന് സൌത്ത് കൊറിയയിൽ നിന്നും ആരംഭിക്കുന്ന ടൂർ ജപ്പാൻ, ലണ്ടൻ, ആംസ്റ്റർഡാം തുടങ്ങി വിവിധ നഗരങ്ങളിലായി 18 ഷോകളാണ് അവതരിപ്പിക്കുക. കൊറിയയിലെ സിൽവർ വോക്കലിസ്റ്റ് എന്നറിയപ്പെടുന്ന കിം സോക് ജിന്നിൻ്റെ സ്റ്റേജ്നെയിമാണ് ജിൻ.
ബിടിഎസ് ബാൻഡിലെ മറ്റ് അംഗങ്ങൾ ഈ വർഷം ജൂണിൽ നിർബന്ധിത സൈനികസേവനം പൂർത്തിയാക്കും.