fbwpx
'ഹെല്‍മറ്റും മാസ്കും' ധരിച്ച് ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു; കള്ളനെ തേടി പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 12:31 PM

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

KERALA


കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നു . 69കാരിയായ കുഞ്ഞുമോള്‍ ബാബുവാണ് കവർച്ചക്ക് ഇരയായത് . ഉമ്മന്നൂർ പുലിക്കുഴി ജംഗ്ഷനില്‍ വച്ചാണ് വയോധിക കവർച്ചയ്ക്ക് ഇരയായത്. ഹെല്‍മറ്റും മാസ്കും ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് 69കാരിയായ കുഞ്ഞുമോളുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 2 പവനിലധികം വരുന്ന മാലയാണ് കവർന്നത്.

Also Read: ബുദ്ധ ക്ഷേത്രങ്ങളിൽ ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ്; കൈക്കലാക്കിയത് 3.5 ലക്ഷം രൂപ; സർവകലാശാല വിദ്യാർഥി അറസ്റ്റിൽ

പുലിക്കുഴി ജംഗ്ഷനില്‍ ചായക്കട നടത്തുകയാണ് കുഞ്ഞുമോൾ. കടയ്ക്ക് മുന്നില്‍ ബൈക്ക് നിർത്തിയ മോഷ്ടാവ് വയോധികയോട് കുപ്പിവെള്ളം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെട്ടു. കടയ്ക്ക് സമീപം മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ഇയാള്‍ വയോധികയുടെ മാലപൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വയോധിക പിന്നാലെ ഓടിയെങ്കിലും പ്രതി വേഗത്തില്‍ കടന്നുകളയുകയായിരുന്നു.

Also Read: കാനഡയിലെ 'ദേശീയ പ്രതിസന്ധി'; ഒരു വര്‍ഷത്തിനിടെ കള്ളന്മാര്‍ കൊണ്ടുപോയത് ഒരു ലക്ഷത്തിലധികം കാറുകള്‍ !

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

NATIONAL
ഇവിഎമ്മില്‍ പിടിവിടാതെ 'ഇന്‍ഡ്യ'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാന്‍ തീരുമാനം
Also Read
user
Share This

Popular

WORLD
KERALA
WORLD
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ദേശം