കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടം; രക്ഷാദൗത്യം തുടരുന്നു, ക്യാപ്റ്റൻ ഉള്‍പ്പെടെ മൂന്ന് പേർ കപ്പലില്‍

കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടം; രക്ഷാദൗത്യം തുടരുന്നു, ക്യാപ്റ്റൻ ഉള്‍പ്പെടെ മൂന്ന് പേർ കപ്പലില്‍

കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നകിയിട്ടുണ്ട്.
Published on

അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം തുടരുന്നു. ക്യാപ്റ്റൻ ഉള്‍പ്പെടെ മൂന്ന് പേർ കപ്പലില്‍ തുടരുന്നു കപ്പൽ നേരെ ആക്കിയാൽ കൊച്ചിയിലെത്തിക്കും. കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ അടുത്ത് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നകിയിട്ടുണ്ട്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരണമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കപ്പലിൽ ആകെ 24 പേരാണ് ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന ഒൻപത് പേർ ആദ്യം തന്നെ രക്ഷാ ജാക്കറ്റുമായി കടലിലേക്ക് ചാടിയതായാണ് വിവരം. കേരള തീരത്ത് എവിടെ വേണമെങ്കിലും കാർഗോ വന്നെത്താൻ സാധ്യതയുണ്ടെന്നും, തൃശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെ ഉച്ചക്ക് 2 . 26 നാണ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്.

മറൈൻ ഗ്യാസ് ഓയിൽ, വിഎൽഎസ്എഫ്ഒ (വേരി ലോ സൾഫർ കണ്ടൻ്റുള്ള ഓയിൽ) എന്നീ അപകടകാരികളായ രാസവസ്തുക്കളാണ് കടലിൽ പതിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കാർഗോ കേരളാ തീരത്ത് വന്നടിയാൻ സാധ്യത ഉണ്ടെന്നും, ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com