കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ്; അഞ്ച് പേർക്കെതിരെ കേസ്

സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെ കഴിഞ്ഞ വർഷം ഒക്ടോബർ 28നും ഈ വർഷം ജനുവരി 18നും ഇടയിലാണ് തട്ടിപ്പ് നടത്തിയത്
കെഎസ്എഫ്ഇയിൽ  മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ്; അഞ്ച് പേർക്കെതിരെ കേസ്
Published on

മലപ്പുറം കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് ഒരു കോടി നാല്പത്തി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു.  പട്ടാമ്പി തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ 4 പേരടക്കം 5 പേർക്കെതിരെയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. 221 പവൻ മുക്കപണ്ടയം സ്വർണമാണെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്‍ദുൾ നിഷാദ്, കരക്കോട്ടിൽ മുഹമ്മദ് അഷ്റഫ്, പരങ്ങാട്ടുതോട് റഷീദലി, കാവുംപുറത്ത് മുഹമ്മദ് ഷരീഫ്, മലപ്പുറം കൊളത്തൂർ സ്വദേശി രാജൻ എന്നിവർക്കെതിരെയാണ് കേസ്. സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെ കഴിഞ്ഞ വർഷം ഒക്ടോബർ 28നും ഈ വർഷം ജനുവരി 18നും ഇടയിലാണ് തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിലെ 10 അക്കൗണ്ടുകൾ ഉപയോഗിച്ചാണ്കബിളിപ്പിച്ചത്. 

ശാഖ മാനേജരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറെയും പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com