കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കേസ്

സർക്കാർ നടത്തുന്ന ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കേസ്
Published on


കൊൽക്കത്തയിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കേസ്. കൊൽക്കത്ത പൊലീസ് ആണ് പ്രിൻസിപ്പലിനെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ നടത്തുന്ന ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ച ജൂൺ മാസം മുതൽ സംഭവത്തിൽ സൂക്ഷ്മപരിശോധന നടത്തുന്നതായും പൊലീസ് അറിയിച്ചു.

2021 മുതൽ ആർജി കർ മെഡിക്കൽ കോളേജിലും ആശുപത്രിയിലും നിലനിൽക്കുന്ന ആരോപണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിരുന്നു. ഇൻസ്‌പെക്ടർ ജനറൽ പ്രണബ് കുമാറിനായിരുന്നു അന്വേഷണ സംഘത്തിന്റെ ചുമതല. സന്ദീപ് ഘോഷ് ആയിരുന്നു ആ കാലത്തും കോളേജിന്റെ പ്രിൻസിപ്പൽ. ആഗസ്റ്റ് 9ന് ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതോടെ പ്രിൻസിപ്പാലിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.

ALSO READ: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണ ചുമതല ഹത്രസ്, ഉന്നാവോ കേസുകൾ അന്വേഷിച്ച സിബിഐ ഓഫീസർമാർക്ക്

ഇരയുടെ മാതാപിതാക്കളെ അറിയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കുറ്റകൃത്യം നടന്ന സെമിനാർ ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നടപടികളെക്കുറിച്ചും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകം നടന്ന രണ്ട് ദിവസത്തിനകം പ്രിൻസിപ്പൽ സ്ഥാനം രാജി വെച്ചെങ്കിലും ഘോഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഘോഷിനെ മറ്റൊരു മെഡിക്കൽ കോളേജിലും നിയമിക്കരുതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് കൽക്കട്ട ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com