സഹോദരിയുടെ സ്വർണാഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിന് മർദിച്ചു, സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു
സഹോദരിയെ ദേഹോപദ്രം ഏല്പിച്ചു എന്ന കേസിൽ യൂട്യൂബ് വ്ളോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിതാ പൊലീസ്. ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ രോഹിത് അറിയപ്പെടുന്നത്. സഹോദരിയുടെ സ്വർണാഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിന് മർദിച്ചു, സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
ALSO READ: പൊറോട്ടയ്ക്കും ബീഫ് ഫ്രൈക്കുമൊപ്പം ഗ്രേവി സൗജന്യമല്ല; എറണാകുളം സ്വദേശിയുടെ പരാതി തള്ളി കോടതി
ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയത്.