2017ൽ അഴീക്കോട് വെള്ളക്കലിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ.
അർജുൻ ആയങ്കി
സിപിഎം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് തടവ് ശിക്ഷ വിധിച്ച് കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് അർജുൻ ആയങ്കിക്ക് തടവ് വിധിച്ചത്. അർജുൻ ഉൾപ്പെടെ എട്ടു സിപിഎം പ്രവർത്തകർക്കും 5 വർഷം തടവ് വിധിച്ചു. ശിക്ഷയക്ക് പുറമേ 25,000 രൂപ പിഴയടക്കണമെന്നും കോടതി. 2017ൽ അഴീക്കോട് വെള്ളക്കലിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ.
Read More: മലപ്പുറം എസ്‌പി ഓഫീസിലെ മരംമുറി; രേഖകൾ പുറത്തുവിട്ട് പി.വി. അൻവർ എംഎൽഎ
2017 നവംബര്‍ ഇരുപതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നിഖില്‍, അശ്വിന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ റിമാൻഡിലായിരുന്നു. വനിതാ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്തെന്ന കേസിലും അർജുൻ പ്രതിയായിരുന്നു.