വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും: കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കേന്ദ്രം

കേന്ദ്ര ധനകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും: കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കേന്ദ്രം
Published on



വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുമെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കേരളം സമർപ്പിച്ച  ദുരിതാശ്വാസ സഹായ റിപ്പോർട്ട് കേന്ദ്ര മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് നിർമല സീതാരാമൻ ചൂണ്ടികാട്ടി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്ന് കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ മന്ത്രി നേരത്തെ അറിയിച്ചിരുന്നു

നിർമല സീതാരാമൻ ഒക്ടോബർ 15 മുതൽ യു.എസ് സന്ദർശനം നടത്താൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം മാത്രമേ പ്രധാനമന്ത്രിയുമായി ചർച്ച നടക്കുകയുള്ളൂ. അതിനാൽ കേന്ദ്ര സഹായം നീണ്ടുപോകാനാണ് സാധ്യത.

ALSO READ: മുണ്ടക്കൈ - ചൂരല്‍മല ദുരന്തം: "വയനാടിനെ വീണ്ടെടുക്കാനായി എന്തെങ്കിലും ചെയ്യൂ"; കേന്ദ്രത്തോട് ഹൈക്കോടതി

അതേസമയം വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി എന്നായിരുന്നു കെ.വി. തോമസിൻ്റെ പ്രസ്താവന. കേന്ദ്രത്തിൽ നിന്ന് വയനാടിന് അനുകൂലമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാകുമെന്ന് നിർമല സീതാരാമൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും തോമസ് പറഞ്ഞിരുന്നു.

ധനസഹായം വൈകുന്ന സാഹചര്യത്തിൽ വയനാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണനയ്‍ക്കെത്തിയപ്പോഴാണ് കേന്ദ്ര സർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയത്. തുടർന്ന് അടുത്ത വെളളിയാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു .


Related Stories

No stories found.
News Malayalam 24x7
newsmalayalam.com