സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം
സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി
Published on

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. തിരുവനന്തപുരം വാമനപുരത്തു വെച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവും ആംബുലന്‍സും 5 എസ്‌കോര്‍ട്ട് വാഹനങ്ങളും ഒന്നിനു പുറകെ ഒന്നായി ഇടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരി. ഈ സമയം, മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടു.


കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com