പട്ടിക ജാതി-പട്ടികവർഗ വിഭാഗത്തിൻ്റെ ഉന്നമനത്തിനായി കുറേ കാര്യങ്ങൾ ചെയ്തു, ഇനിയും ചെയ്യും: മുഖ്യമന്ത്രി

പാലക്കാട് മെഡിക്കൽ കോളേജ് പട്ടിക ജാതി വികസനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണെന്ന് പിണറായി വിജയൻ പറഞ്ഞു
പട്ടിക ജാതി-പട്ടികവർഗ വിഭാഗത്തിൻ്റെ ഉന്നമനത്തിനായി കുറേ കാര്യങ്ങൾ ചെയ്തു, ഇനിയും ചെയ്യും: മുഖ്യമന്ത്രി
Published on

പട്ടിക ജാതി പട്ടിവർഗ വിഭാഗത്തിൻ്റെ ഉന്നമനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും അത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് മലമ്പുഴയിൽ പട്ടിക ജാതി- പട്ടിക വർഗ മേഖല സംസ്ഥാനതല സംഗമത്തിൽ സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


"ഇവർ സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും തിരസ്കരിക്കപ്പെട്ട വിഭാഗമാണ്. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗം. അവിടെ നിന്നാണ് മാറ്റം ഉണ്ടായത്. അതിനു കാരണമായത് ഉജ്ജ്വലമായ പ്രക്ഷോഭങ്ങളും ഇടപെടലുകളുമുണ്ട്. നവോത്ഥാന നായകർ അതിൽ വലിയ പങ്ക് വഹിച്ചു", മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളത്തിൽ ഒഴികെ വേറൊരിടത്തും നവോത്ഥാന പ്രസ്ഥാനത്തിന് തുടർച്ച ഉണ്ടായില്ല. കേരളത്തിൽ നവോത്ഥാന മേഖലയിലെ തുടർച്ച ഇടതുപക്ഷ കർഷക മേഖലയുടെ പങ്കാളിത്വത്തോടെ ഉണ്ടായതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 1957ൽ പാവപ്പെട്ട വിഭാഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാനുള്ള അവകാശം നൽകുന്നതിന് ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി വികസനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണ്. മെഡിക്കൽ കോളേജിനായി എൽഡിഎഫ് സർക്കാർ 733 കോടി ചെലവഴിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, ഒരു വിഭാഗം അഥിതി തൊഴിലാളികളുടെ കുട്ടികൾ സ്കൂളിൽ പോകാതിരിക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. സ്‌കൂളിൽ പോകാതെ അലഞ്ഞു തിരിഞ്ഞാൽ സാമൂഹ്യ വിരുദ്ധ വശത്തേയ്ക്ക് മാറ്റും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രജിസ്റ്റർ ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com