
വയനാട്ടിൽ ഗോത്ര വിഭാഗക്കാർക്കിടയിൽ ശൈശവ വിവാഹമെന്ന് റിപ്പോർട്ട്. ശൈശവ വിവാഹത്തെ സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണിയർ, മുള്ളക്കുറുമർ, അടിയാർ, കുറിച്ച്യർ, ഊരാളി, കാട്ടുനായ്ക്കർ, കണ്ടുവടിയർ, തച്ചനാടർ, കനലാടി തുടങ്ങിയ വിഭാഗങ്ങളിൽ ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളുമായി ആശയവിനിമയം നടത്താൻ കഴിയുന്നവരുടെ സഹകരണം ഇതിൽ പ്രയോജനപ്പെടുത്തും.
വയനാട് ഡിഎൽഎസ്എ ചെയർമാനാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. സമഗ്ര ബോധവത്കരണത്തിന് ദീർഘകാല പദ്ധതികൾ വേണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയാറാക്കാൻ വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിർദേശം നൽകിയത്.