ചൂരൽമല ദുരന്തം: ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾ നാളെ തുറക്കും

മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവണ്മെന്റ് എൽ പി സ്കൂൾ, വെള്ളാർമല ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് നാളെ തുറക്കുന്നത്
ചൂരൽമല ദുരന്തം: ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾ നാളെ തുറക്കും
Published on

വയനാട്ടിലെ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ നാളെ തുറക്കും. ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് സ്കൂളുകൾ തുറക്കുന്നത്. മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂൾ, വെള്ളാർമല ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് നാളെ തുറക്കുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന പ്രവേശനോത്സവം സെപ്തംബർ രണ്ടിനാണ് നടത്തുക.

ALSO READ: ചൂരല്‍മല ദുരന്തം: ഇന്ന് തെരച്ചിൽ ഇല്ല, തീരുമാനം പ്രതികൂല കാലാവസ്ഥ പരിഗണിച്ച്; എ കെ ശശീന്ദ്രൻ

വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലേക്കും, മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂളിലെ കുട്ടികളെ പഞ്ചായത്ത് ഹാളിലേക്കുമാണ് മാറ്റുക. ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നതോടെ പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മുഴുവൻ വിദ്യാർഥികളെയും മാറ്റും. പുതിയ സ്കൂളിന് വെള്ളാർമല എന്ന് തന്നെയാകും പേര് നൽകുക.


അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ആറ് ശരീരഭാഗങ്ങളിൽ അഞ്ച് എണ്ണവും മനുഷ്യരുടേതെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ശരീരഭാഗങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക് ആശുപത്രിയിലാണുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com