fbwpx
'തല'യുടെ വിളയാട്ടം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; ഛോട്ടാ മുംബൈ റീ റിലീസ് തീയതി പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 05 May, 2025 06:27 PM

അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്

MALAYALAM MOVIE




മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുന്നു. 4കെ അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരിക്കും ചിത്രം തിയേറ്ററിലെത്തുക എന്ന നേരത്തെ സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി മോഹന്‍ലാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2025, മെയ് 21 ന് തിയേറ്ററിലെത്തും.

അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്. മോഹന്‍ലാലിനൊപ്പം വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാല്‍ വാസ്‌കോ ഡ ഗാമ എന്ന തലയായി എത്തിയപ്പോള്‍ നടേശന്‍ എന്ന വില്ലനായി കലാഭവന്‍ മണിയും എത്തി. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദവേ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഭാവനയായിരുന്നു നായിക.

അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുടരും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാമിലി ഡ്രാമ എന്ന നിലയ്ക്ക് ചെറിയ ബജറ്റില്‍ ഇറങ്ങിയ ചിത്രത്തിന് നിര്‍മാതാക്കള്‍ വലിയ തോതില്‍ പ്രചരണം നല്‍കിയിരുന്നില്ല. എന്നാല്‍, റിലീസായതിനു ശേഷം ചിത്രത്തിലെ ആക്ഷന്‍, ത്രില്ലര്‍ രം?ഗങ്ങളും മോഹന്‍ലാലിന്റെയും പ്രതിനായകനായ പ്രകാശ് വര്‍മയുടേയും പ്രകടനങ്ങള്‍ക്ക് വലിയതോതിലുള്ള മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. റിലീസായി രണ്ടാം ഞായറാഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 9.08 കോടിയാണ് ഇന്ത്യയിലെ മൊത്തം കളക്ഷന്‍. ഓണ്‍ലൈന്‍ ട്രാക്കര്‍മാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം, ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്.

KERALA
കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ 2, 3, 4 നിലകളില്‍ അനുമതി ഇല്ലാതെ രോഗികളെ പ്രവേശിപ്പിച്ചു; വിശദീകരണം തേടി ആരോഗ്യമന്ത്രി
Also Read
user
Share This

Popular

KERALA
WORLD
"പറഞ്ഞു തരാൻ ആരുമില്ലായിരുന്നു, ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകാതിരിക്കുക"; വേടനെ കേള്‍ക്കാൻ അലയടിച്ചെത്തി ജനസാഗരം