ചോറ്റാനിക്കരയിലെ ആണ്‍സുഹൃത്തിന്‍റെ ആക്രമണം: 19കാരിയുടെ ആരോഗ്യനില അതീവ ഗുരുതരം, അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിന്‍റെ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്
ചോറ്റാനിക്കരയിലെ ആണ്‍സുഹൃത്തിന്‍റെ ആക്രമണം: 19കാരിയുടെ ആരോഗ്യനില അതീവ ഗുരുതരം, അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Published on


എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പെണ്‍കുട്ടിക്ക് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു.



ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിൽ നിന്നും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. കേസില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി.

ചോറ്റാനിക്കരയിൽ 19 വയസുകാരി ക്രൂര പീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ ആൺസുഹൃത്തിനെ കോടതിയിൽ ഹാജരാക്കും. തലയോലപറമ്പ് സ്വദേശി അനൂപാണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി ആയുധം കൊണ്ട് ആക്രമിക്കൽ, കൊലപാതക ശ്രമം, വൈദ്യസഹായം നിഷേധിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയെ താൻ മർദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആൺ സുഹൃത്തിൻ്റെ മൊഴി.

അറസ്റ്റിലായ അനൂപ് മുൻപ് ലഹരി കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്. മകളെ പല തവണ ഇയാൾ മർദിച്ചിരുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടേത് ആത്മഹത്യ ശ്രമമാണെന്നാണ് അനൂപ് മൊഴി നൽകിയതെന്ന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പുത്തൻ കുരിശ് ഡിവൈഎസ്‌പി വി.ടി. ഷാജൻ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com