fbwpx
കണ്ണൂരില്‍ സിവിൽ പൊലീസ് ഓഫീസറായ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി രാജേഷ് പിടിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 21 Nov, 2024 10:00 PM

ഭർത്താവ് രാജേഷിനെ പുതിയതെരുവിലെ ബാറില്‍ നിന്നും പൊലീസ് പിടികൂടി

KERALA


കണ്ണൂർ കരിവെള്ളൂരിൽ സിവിൽ പൊലീസ് ഓഫീസറായ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനെ പുതിയതെരുവിലെ ബാറില്‍ നിന്നും പൊലീസ് പിടികൂടി. 


വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെയാണ് കരിവെള്ളൂർ പലിയേരിയിലെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് കൊലപാതകം നടത്തിയത്. ദിവ്യശ്രീയുടെ കഴുത്തിലും മൂക്കിലുമാണ് വെട്ടേറ്റത്‌. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഗുരുതര പരുക്കേറ്റ വാസു പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Also Read: 'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി

കാസർഗോഡ് ചന്തേര പൊലിസ് സ്റ്റേഷനിലെ സിപിഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആറുമാസത്തിലേറെയായി ദിവ്യശ്രീയും രാജേഷും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു. കൊലപാതക ശേഷം ഓടി രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

WORLD
"സംഘർഷം രൂക്ഷമാകുന്നത് തടയാൻ ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം"- ബ്രസീൽ വിദേശകാര്യമന്ത്രാലയം
Also Read
user
Share This

Popular

KERALA
WORLD
ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം