fbwpx
വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി; സംഭവം പാലാ സെന്റ് തോമസ് സ്കൂളിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Jan, 2025 03:31 PM

സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

KERALA


കോട്ടയം പാലായിൽ വിദ്യാർത്ഥിയുടെ നഗ്നദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ സഹപാഠികൾ വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. രക്ഷിതാക്കളുടെ പരാതിയിൽ  പൊലീസ് കേസെടുത്തു.


പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. സഹപാഠികൾ ബലം പ്രയോഗിച്ച് വിദ്യാർത്ഥിയുടെ വസ്ത്രം ഊരിമാറ്റുന്നതും ദേഹോപദ്രവം ഏല്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.


Also Read; പാലായില്‍ വിദ്യാര്‍ഥിയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി


സംഭവത്തിൽ ഉപദ്രവത്തിന് ഇരയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടി മുമ്പും ഇത്തരത്തിൽ സഹപാഠികളിൽ നിന്ന് ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നും സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും രക്ഷിതാവ് ആരോപിച്ചു. പരാതി ഗൗരവമായി കണക്കാക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.

NATIONAL
ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു; ജനങ്ങള്‍ക്കായി ഇനിയും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
Also Read
user
Share This

Popular

KERALA
KERALA
അമ്മയുമായി വാക്കേറ്റം; വർക്കലയിൽ മകൻ വീടിന് തീയിട്ടു