വര്‍ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് ഗാന്ധിയുടെ സ്മരണ; മുഖ്യമന്ത്രി

ഇന്ത്യയെന്ന ആശയത്തിനായാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
വര്‍ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് ഗാന്ധിയുടെ സ്മരണ; മുഖ്യമന്ത്രി
Published on


ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും കരുത്തുറ്റ പ്രവാചകനായി നിലകൊണ്ടു എന്ന കാരണത്താലാണ് ഗാന്ധിയെ ഹിന്ദുത്വ വർഗ്ഗീയവാദികൾ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജയന്തി ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയെന്ന ആശയത്തിനായാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. എല്ലാവിധ വിഭാഗീയ ആശയങ്ങൾക്കും വിഭജന രാഷ്ട്രീയത്തിനും മുൻപിൽ ഗാന്ധി ഒരു തടസമായി നിലകൊണ്ടിരുന്നു. ഇന്നും അത്തരം മനുഷ്യ വിരുദ്ധ ആശയങ്ങൾക്ക് ഗാന്ധിയുടെ ഓർമ്മകൾ വലിയ വെല്ലുവിളിയാണുയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനമാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ ഗാന്ധി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്താൻ പ്രത്യേക ശ്രദ്ധ പുലർത്തി. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും കരുത്തുറ്റ പ്രവാചകനായി നിലകൊണ്ടു എന്ന കാരണത്താലാണ് അദ്ദേഹത്തെ ഹിന്ദുത്വ വർഗ്ഗീയവാദികൾ വെടിവെച്ചു കൊന്നത്.

ഇന്ത്യയെന്ന ആശയത്തിനായാണ് അദ്ദേഹം സ്വന്തം ജീവൻ ബലി നൽകിയത്. എല്ലാവിധ വിഭാഗീയ ആശയങ്ങൾക്കും വിഭജന രാഷ്ട്രീയത്തിനും മുൻപിൽ ഗാന്ധി ഒരു തടസ്സമായി നിലകൊണ്ടിരുന്നു. ഇന്നും അത്തരം മനുഷ്യ വിരുദ്ധ ആശയങ്ങൾക്ക് ഗാന്ധിയുടെ ഓർമ്മകൾ വലിയ വെല്ലുവിളിയാണുയർത്തുന്നത്. വർഗ്ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തിന് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരുന്നതാണ്. ഗാന്ധിയുടെ ആശയങ്ങളെയും സന്ദേശങ്ങളെയും കെടാതെ കാക്കുമെന്ന പ്രതിജ്ഞയാണ് ഇന്നേ ദിവസം നമ്മൾ പുതുക്കേണ്ടത്. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ നേരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com