fbwpx
വിഴിഞ്ഞം തുറമുഖം: വിജിഎഫ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്ര മാനദണ്ഡം പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 14 Dec, 2024 03:01 PM

ഫണ്ട് വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

KERALA


വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്ര മാനദണ്ഡം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ട് വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന പൊതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ALSO READ: ''എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂട്യൂബ് ചാനലിന്റെ മിടുക്കാണെന്ന് കരുതേണ്ട; പൊതു വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളി''

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം ഒറ്റത്തവണ ഗ്രാന്റായാണ്. അത് വായ്പയായി പരിഗണിക്കേണ്ടതല്ല. കേന്ദ്രം വിഴിഞ്ഞത്തിന് നല്‍കിയ തുക സംസ്ഥാനത്തിന് നല്‍കിയ വാായ്പയായി വ്യാഖാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറ്റി. ഗ്രാന്റ് തിരിച്ചടയ്ക്കണമെന്ന നിബന്ധനയില്ല. വിഴിഞ്ഞത്തിന് മാത്രമാണ് ഈ വിചിത്ര നയമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

TAMIL MOVIE
സൂര്യക്കൊപ്പം സിനിമ ചെയ്യുന്നുണ്ടോ? 'റോളക്‌സ് വരുമെന്ന്' ലോകേഷ് കനകരാജ്
Also Read
user
Share This

Popular

KERALA
TAMIL MOVIE
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ