
മാസപ്പടി കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സിഎംആര്‍എല്‍ നിലപാട് അറിയിച്ചത്. ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിൽ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിഎംആർഎൽ അറിയിച്ചു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്.
ഇന്റ്റിം സെറ്റില്‍മെന്റ് കമ്മീഷൻ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. എന്നാൽ രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നുമാണ് സിഎംആര്‍എലിന്റെ വാദം. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്‌ഐഒ നല്‍കിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന്‍ ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നുമാണ് എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വീണ വിജയനുൾപ്പെടെ മൂന്ന് കമ്പനികളുടെ 20 പ്രതിനിധികളെ ചോദ്യം ചെയ്തു. സിഎംആര്‍എലില്‍ നിന്ന് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വകുപ്പില്‍ നിന്നും സിഎംആര്‍എലുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. സിഎംആര്‍എല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചിട്ടുണ്ട്. സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച മൂന്നരയ്ക്ക് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.