
സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ വർധന. ചെറുകിട കച്ചവടത്തിൽ 70 രൂപയാണ് തേങ്ങയുടെ വില. ഓണത്തിന് ശേഷമാണ് വില ഇരട്ടിച്ചിരിക്കുന്നത്. വെളിച്ചെണ്ണ വിലയിലും വർധനയുണ്ട്.
ചെറുകിട വിൽപ്പനയിൽ ഒരു കിലോ തേങ്ങയുടെ വില 70 രൂപ കടന്നു . 35 രൂപക്കടുത്തായിരുന്ന നാളികേരത്തിന്റെ വില ഒരു മാസം കൊണ്ടാണ് ഇരട്ടിയായത്. സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. പാലക്കാട് നിന്നുള്ള തേങ്ങയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞെന്നാണ് കച്ചവടക്കാർ പറയുന്നത്.
Also Read: ടി.പി വധം: വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് വാങ്ങിയ കേസ്; കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെ വിട്ടു
തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് നിന്നുമാണ് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലേക്ക് പ്രധാനമായും തേങ്ങയെത്തുന്നത്. ഇവിടങ്ങളില്‍ തേങ്ങയുടെ ലഭ്യത കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വിലയില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നും കച്ചവടക്കാര്‍ പറയുന്നു. തേങ്ങ വില വര്‍ധിച്ചതോടെ വെളിച്ചെണ്ണ വിലയും വര്‍ധിച്ചു. കിലോക്ക് 20 മുതല്‍ 30 രൂപവരെയാണ് വെളിച്ചെണ്ണ വില കൂടിയത്. ഹോൾസെയിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 200 രൂപ കടന്നു. കൊപ്രക്കും വില വര്‍ധനവുണ്ട്. വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകളേയും വിലവർധന പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.