
മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതിയുമായി രംഗത്തുവന്നത്. 2014-ല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഓഡിഷനായി ചെന്നൈയിലെത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് മുന്നില്‍ കാഴ്ചവച്ചെന്നാണ് യുവതിയുടെ പരാതി. നിരസിച്ചപ്പോള്‍ നടി തന്നോട് ദേഷ്യത്തോടെ പെരുമാറി.
നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയക്ക് മുന്നില്‍ കാഴ്ചവെച്ചതായി തന്നോട് നടി പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിപിക്കും യുവതി പരാതി നല്‍കി. തമിഴ്നാട് ബിജെപിക്കും പരാതി നല്‍കിയിട്ടുണ്ട്.