fbwpx
അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴ് മുതല്‍
logo

ന്യൂസ് ഡെസ്ക്

Posted : 28 Apr, 2025 09:06 PM

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പുറമെ നിന്നുള്ള സന്ദർശകർക്ക് ചാപ്പലിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു.

WORLD


അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴ് മുതല്‍ വത്തിക്കാനിൽ. റോമില്‍ ഇന്ന് ചേർന്ന കർദിനാള്‍മാരുടെ സഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. തിങ്കളാഴ്ച രാവിലെ വത്തിക്കാൻ സിനഡ് ഹാളിൽ ചേർന്ന അഞ്ചാമത് ജനറൽ കോൺഗ്രിഗേഷൻ മീറ്റിങ്ങിലാണ് നിർണായക തീരുമാനമെടുത്തത്. വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകൊണ്ട് വത്തിക്കാൻ സിസ്റ്റെയ്ന്‍ ചാപ്പലിന്‍റെ വാതിലുകള്‍ അടച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പുറമെ നിന്നുള്ള സന്ദർശകർക്ക് ചാപ്പലിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു.

കോൺക്ലേവിൽ തിരഞ്ഞെടുക്കപ്പെട്ട കർദിനാൾമാർക്ക് മാത്രമാണ് പങ്കെടുക്കാനും വോട്ട് ചെയ്യാനും അനുമതി ഉണ്ടായിരിക്കുക. മെയ് ഏഴിന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ പോപ് ആരെന്ന നിർണായക പ്രഖ്യാപനമുണ്ടാകുക. ആകെയുള്ള കർദിനാൾമാരിൽ മൂന്നിൽ രണ്ട് ശതമാനം വോട്ട് നേടുന്നവരാണ് പുതിയ പോപ്പായി അധികാരമേൽക്കുക. മൂന്ന് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ തീരുമാനമുണ്ടായില്ലെങ്കിൽ പ്രാർഥനയ്ക്കും വിശ്രമത്തിനുമായി ഒരു അധിക ദിവസത്തെ സമയം അനുവദിക്കും.

പോപ്പിൻ്റെ തീരുമാനം വൈകുകയാണെങ്കിൽ ചിമ്മിനിയിലൂടെ കറുത്ത പുകയാണ് ഉയരുക. എന്നാൽ അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി ചിമ്മിനിയിലൂടെ വെളുത്ത പുകയുയരും.


ALSO READ: അസാധാരണനായ മഹാ ഇടയന് വിട; മറക്കില്ല ലോകം പോപ്പ് ഫ്രാന്‍സിസിനെ

KERALA
മുഹമ്മദ് അഷ്റഫിന് വിടനൽകി ഉറ്റവർ; മംഗലാപുരത്ത് ആൾക്കൂട്ടം മർദിച്ച് കൊന്ന യുവാവിൻ്റെ മൃതദേഹം ഖബറടക്കി
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
മുഹമ്മദ് അഷ്റഫിന് വിടനൽകി ഉറ്റവർ; മംഗലാപുരത്ത് ആൾക്കൂട്ടം മർദിച്ച് കൊന്ന യുവാവിൻ്റെ മൃതദേഹം ഖബറടക്കി