നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല, പ്രധാനമന്ത്രി പറയുന്നത് മുഴുവൻ വിശ്വസിക്കരുത്; പി. ചിദംബരം

ആ ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാനുള്ള ഭൂരിപക്ഷം മോദിക്കില്ല
നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല, പ്രധാനമന്ത്രി പറയുന്നത് മുഴുവൻ വിശ്വസിക്കരുത്; പി. ചിദംബരം
Published on




എൻഡിഎ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരു രാജ്യം, ഒരു തzരഞ്ഞെടുപ്പ് എന്ന ആശയം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ചിദംബരം പറഞ്ഞു. നിലവിലെ ഭരണഘടന പ്രകാരം ഇത് സാധ്യമല്ല, അതിനായി കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ചിദംബരം.

കഴിഞ്ഞ മാസത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം വളരെ ശക്തമായി ഉന്നയിച്ചിരുന്നു. പതിവ് തെരഞ്ഞെടുപ്പുകൾ രാജ്യത്തിൻ്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ അത് നടപ്പിലാക്കുക സാധ്യമല്ല. അതിനു കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണ്. എന്നാൽ ആ ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാനുള്ള ഭൂരിപക്ഷം മോദിക്കില്ല എന്നും ചിദംബരം പറഞ്ഞു.

ALSO READ: "അന്ന് കശ്മീർ സന്ദർശിച്ചത് ഭയത്തോടെ"; കേന്ദ്രമന്ത്രി ആയിരിക്കെയുള്ള അനുഭവം വിവരിച്ച് കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ

കൂടാതെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെ ഇന്ത്യാ സംഘം പൂർണ്ണമായും എതിർക്കും. സംവരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് എന്തിന് സംവരണം നിർത്തലാക്കണം എന്നും അദ്ദേഹം ചോദിച്ചു. 50 ശതമാനം സംവരണ പരിധി എടുത്തുകളയണമെന്ന് പറയുന്നത് ഞങ്ങൾ ആണ്. ജാതി സെൻസസ് ആവശ്യപ്പെടുന്നതും, ജനസംഖ്യാനുപാതികമായി സംവരണം വേണമെന്ന് പറയുന്നതും ഞങ്ങൾ ആണ്. പ്രധാനമന്ത്രി പറയുന്നത് മുഴുവൻ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട എഞ്ചിൻ സർക്കാരാണ് അധികാരത്തിലുള്ളതെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഒരു എഞ്ചിൻ ഇന്ധനമില്ലാതെയും മറ്റൊന്ന് പൂർണ്ണമായും തകരാറിലുമാണ് ഉള്ളത്. ഇത്തരമൊരു ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ പ്രയോജനം എന്താണ് എന്നും രണ്ട് എഞ്ചിനുകളും എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചിദംബരം പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com