റിപ്പോർട്ടിൽ നടപടിയെടുക്കാത്തത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയും: രമേശ് ചെന്നിത്തല

എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയ്ക്ക് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
റിപ്പോർട്ടിൽ നടപടിയെടുക്കാത്തത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയും: രമേശ് ചെന്നിത്തല
Published on


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് കിട്ടിയപ്പോൾ നടപടിയെടുക്കാത്തത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷം ആദ്യമേ പറഞ്ഞതാണ്. സർക്കാർ ഇപ്പോഴാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയ്ക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. സിനിമ രംഗത്തുള്ള എല്ലാവരും കുഴപ്പക്കാരല്ല. അവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല. സമയബന്ധിതമായി അന്വേഷണം തീർക്കുകയാണ് വേണ്ടത്. മുകേഷിനെതിരായ ആരോപണവും അന്വേഷണത്തിലൂടെ തെളിയണം. തെറ്റ് ചെയ്തെങ്കിൽ മുകേഷ് ശിക്ഷ ഏറ്റുവാങ്ങണം. മുകേഷ് മാറി നിൽക്കണോ എന്നത് ധാർമ്മികമായ കാര്യം ആണെന്നും ചെന്നിത്തല പറഞ്ഞു. 

ALSO READ: വാതിൽ മുട്ടാത്തവരുടെ പേരുകൾ പുറത്ത് വിടുന്നതാണ് നല്ലത്, കോൺക്ലേവ് നടത്തേണ്ട ആവശ്യമില്ല: കെ. മുരളീധരൻ

ലോകത്തിനു തന്നെ മലയാള സിനിമ മാതൃകയാണ്. അതിനെ തകർക്കുന്ന നിലയിൽ മുന്നോട്ടു പോകുന്നത് ശരിയല്ല. സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് സ്വഭാവികമായും മുകേഷിന് മാറേണ്ടി വരും. സമിതിയിൽ തുടരാൻ മുകേഷിനാകില്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com